കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസമായി തുടരുന്ന കനത്ത മ‍ഴയെത്തുടര്‍ന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.

ദേശീയപാതയിൽ തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ സർവീസ് പുനരാരംഭിച്ചു. പലയിടങ്ങളിലും റോഡു മോശമായതിനാല്‍ ഗതാഗതം ദുസ്സഹമാണ്.

പുന:രാരംഭിച്ച  കെ എസ് ആർ ടി സി സർവ്വീസുകൾ

തിരുവനന്തപുരം – അടൂർ
എറണാകുളം-തൃശ്ശൂർ
കോട്ടയം -എരണാകുളം
കോട്ടയം-തൃശ്ശൂർ
കോ‍ഴിക്കോട്-ബാംഗ്ളൂർ

റെയില്‍വേ ട്രാക്കുകളിലെ വെള്ളക്കെട്ടുകള്‍ മാറാതിരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. പരശുറാം, ശബരി, മാവേലി, മലബാർ എക്സ്പ്രസുകള്‍ പൂർണമായും സർവീസ് റദ്ദാക്കി. ഇതിനു പുറമേ ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്സ്പ്രസുകളും റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News