പ്രളയബാധിതര്‍ക്ക് കൈരളിയുടെ കൈത്താങ്ങ്; ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കലക്ഷന്‍ സെന്‍റര്‍ കൈരളി ആസ്ഥാനത്ത്

പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവിയും, ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാനുളള ആവശ്യവസ്തുക്കള്‍ സുമനസുകളില്‍ നിന്ന് സംഭരിച്ച് കൈരളി ടിവി വിതരണം ചെയ്യും.

തിരുവനന്തപുരം പാളയത്തെ മുഖ്യ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ക്ഷന്‍ സെന്‍റര്‍ തുറന്നു

കേരലത്തിലങ്ങോളമിങ്ങോളമുളള ലക്ഷക്കണക്കിന് മലയാളികളുടെ സാമൂഹ്യ സുരക്ഷ ചുമതലയില്‍ പങ്കാളികളായാണ് കൈരളി ടിവി ഉടമസ്ഥരായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ആ‍വശ്യസാധാനങ്ങള്‍ സാമാഹരിക്കുന്നത്.

പ്രളയബാധിതരെ സഹായിക്കാന്‍ താല്‍പര്യമുളള മനുഷ്യസ്നേഹികള്‍ക്ക് കൈരളിയുടെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവാം.

മരുന്നുകള്‍ ,ഭക്ഷ്യ സാധനങ്ങള്‍ , വസ്ത്രങ്ങള്‍, മറ്റ് ആവശ്യസാമഗ്രികള്‍ എന്നീവ എത്തിച്ച് നല്‍കാം. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒാഫീസ് കൈരളി ടിവിയുടെ പാളയത്തെ ആസ്ഥാനത്ത് ആരംഭിച്ചു.

കെ എസ് ഇ ബി ജീവനക്കാര്‍ കൈരളിയുടെ സംരഭത്തിലെ ആദ്യ പങ്കാളികളായി.ദുരന്തബാധിതര്‍ക്കൊപ്പമാണ് തങ്ങളുടെ മനസെന്ന് കൈരളി ടിവി സീനിയര്‍ ഡയറകടര്‍ എം വെങ്കിട്ടരാമന്‍ പറഞ്ഞു

കൈരളിയുടെ സേവന സന്നദ്ദത പ്രശംസ അര്‍ഹിക്കുന്നുവെന്ന് ആദ്യ കൈത്താങ്ങ് നല്‍കിയ കെ എസ് ഇ ബി വര്‍ക്കേ‍ഴ്സ് യൂണിയന്‍റെ നേതാവ് വി.ശിവന്‍കുട്ടി പറഞ്ഞു

കൈരളി ടിവി സമാഹരിച്ച സാമഗ്രികളുടെ ആദ്യ ലോഡ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്‍റെ കളക്ഷന്‍ സെന്‍ററിലെത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News