ഇടുക്കിയില്‍ മഴയ്ക്ക് ശമനം; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

ഇടുക്കി: കനത്ത മഴയ്ക്ക് അറുതിയായതോടെ ഇടുക്കിയുടെ ആശങ്ക ഒഴിഞ്ഞ് തുടങ്ങി. പലരും ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ട് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മടങ്ങിപ്പോകുന്നവര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്. മുന്നാര്‍ മേഖലയിലെ വെള്ളം താഴ്ന്ന് തുടങ്ങി. ഗതാഗതം, വൈദ്യുതി, വാര്‍ത്താവിനിമയം തുടങ്ങിയ പുനഃസ്ഥാപിച്ച് തുടങ്ങിയത് ആശ്വാസമാകുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇപ്പോള്‍ 140 അടിയാണ് ജലനിരപ്പ്.

അതേ സമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകി എത്തുന്നതും ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വഴി തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പിലെ വര്‍ധനയ്ക്ക് കാരണം.

സെക്കന്റില്‍ 7 ലക്ഷം ലിറ്റര്‍ ജലം മാത്രമാണ് ചെറുതോണി അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. കുറഞ്ഞ അളവില്‍ മാത്രം വെള്ളം പുറത്തേക്കൊഴുക്കുന്നത് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ആശ്വാസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News