രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടു നല്‍കിയില്ല; നാല് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടു വിട്ടു നല്‍കാത്ത അഞ്ചു ബോട്ടുടമകളില്‍ നാലുപേര്‍ അറസ്റ്റില്‍.

ലേക്ക്‌സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനവുമായി ബോട്ടുടമകള്‍ സഹകരിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News