കേരളത്തിന് കൈത്താങ്ങായി പ്രവാസികൾ എത്തുന്നു; കിറ്റുകൾക്ക് വിമാനകമ്പനികൾ പണം ഈടാക്കുന്നതായി പരാതി

പ്രളയക്കെടുതിയ്ക്ക് ആശ്വാസമായി പ്രവാസികൾ അയയ്ക്കുന്ന കിറ്റുകൾക്ക് വിമാനകമ്പനികൾ അധിക പണവും, എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഈടാക്കുന്നതായും ആക്ഷേപം.

ലൈഫ് ജാക്കറ്റ് അടക്കമുളള വസ്തുക്കൾക്കാണ് ഡ്യൂട്ടി ഈടാക്കിയതെന്നാണ് പരാതി. കോണ്‍സുലേറ്റിന്‍റെ അനുമതിയില്ലാതെ സാധനങ്ങൾ അയയ്ക്കാന്‍ പാടില്ലെന്നാണ് വിമാനകമ്പനികളുടെ നിലപാട്.

പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധസംഘടകളും ഒക്കെ ശേഖരിക്കുന്ന വസ്തുക്കളാണ് നാട്ടിലെത്തിക്കാനാകാതെ വലയുന്നത്.

പണമായി സഹായമെത്തിക്കണമെന്ന നിലപാടാണുളളതെന്നും പ്രവാസികൾ പറയുന്നു.ആദ്യ ഘട്ടത്തില്‍ വിമാന കമ്പനികൾ സൗജന്യമായി സാധനങ്ങൾ എത്തിക്കാമെന്നറിയിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

പ്രളയം വലിയ നാശം വിതച്ച ചെങ്ങന്നൂര്‍ , ചാലക്കുടി , ഇടുക്കി പ്രദേശങ്ങളിലെ ദുരിദാശ്വാസ ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് പ്രവാസികൾ വസ്ത്രങ്ങൾ അടക്കം ശേഖരിച്ചത്.

കൂടുതല്‍ പണം അടയ്ക്കേണ്ട സാഹചര്യമായതൊടെ പ്രവാസികൾ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News