പ്ര‍ളയക്കെടുതി; കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് കരസേനയും വ്യോമസേനയും; രക്ഷാ പ്രവര്‍ത്തനം മാതൃകാപരം; ആർമിക്ക് പൂർണ ചുമതല നൽകണമെന്നതിൽ അർത്ഥമില്ല: മേജർ ജനറൽ സഞ്ജീവ് നരേൻ

സംസ്ഥാന സർക്കാരിന്‍റെ പിന്തുണയിൽ തൃപ്തി രേഖപ്പെടുത്തി കരസേനയും വ്യോമസേനയും. ആർമിക്ക് പൂർണ ചുമതല നൽകണമെന്നതിൽ അർത്ഥമില്ലെന്ന് കരസേനാ കേരള മേധാവിയായ മേജർ ജനറൽ സഞ്ജീവ് നരേൻ.

സംസ്ഥാന സർക്കാരുമായി യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കൃത്യമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനമെന്നും സർക്കാരിന്‍റെ പ്രവർത്തനം മികവുറ്റതാണെന്നും വ്യോമസേന സതേൺ കമാൻഡന്‍റ് ബി.സുരേഷ് അഭിപ്രായപ്പെട്ടു.

പ്രളയക്കെടുതിയുടെ രക്ഷാപ്രവർത്തനം പൂർണമായും ആർമിയെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കരസേനയും വ്യോമസേനയും ഒന്നിച്ച് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നത്.

സംസ്ഥാന സർക്കാരുമായി യോജിച്ച് ഫലപ്രദമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. അതിനാൽ ആർമിക്ക് പൂർണ ചുമതല നൽകണമെന്നതിൽ അർത്ഥമില്ലെന്ന് കരസേനാ കേരള മേധാവിയായ മേജർ ജനറൽ സഞ്ജീവ് നരേൻ പറഞ്ഞു

മുഖ്യമന്ത്രിയുടെ കൃത്യമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാപ്രവർത്തനമെന്ന് വ്യോമസേന സതേൺ കമാൻഡന്‍റ് ബി.സുരേഷും പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം മികവുറ്റതാണെന്നും മികച്ച പിന്തുണയാണ് സർക്കാരിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ അതാത് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശാനുസരണം നടക്കുന്ന രക്ഷാപ്രവർത്തനമാണ് ഏറ്റവും കൂടുതൽ ഫലപ്രദമെന്ന് കരസേനയും വ്യോമസേനയും ഒരെ സ്വരത്തിൽ പറയുന്നു. ഒപ്പം സംസ്ഥാനത്തിന്‍റെ ഐക്യത്തെ അഭിനന്ദിക്കുകയുമാണ് കേന്ദ്രസേന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here