ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാതെ ബാര്‍ അസോസിയേഷന്‍; പൂട്ടു പൊളിച്ച് കലക്ടര്‍ അനുപമ

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ശേഖരിച്ച ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാന്‍ തയ്യാറാവാതെ ബാര്‍ അസോസിയേഷന്‍.

പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നതോടെ കലക്ടര്‍ ടി.വി അനുപമയുടെ ഉത്തരവ് പ്രകാരം പൂട്ടു പൊളിച്ചു.

അസോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികളാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണനും അനുപമയും ചേര്‍ന്ന് ഒഴിപ്പിച്ചെടുത്തത്.

ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരമാണ് മുറി ഒഴിപ്പിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടര്‍ വേറെ താഴിട്ട് മുറി പൂട്ടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വന്‍തോതില്‍ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും സംഭാവനയായി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്ഥലപരിമിതി രൂക്ഷമായത്. ലഭിക്കുന്ന സാധനങ്ങള്‍ ആവശ്യത്തിനുസരിച്ച് ദുരിതാശ്വാസക്യാമ്പുകളിലെത്തിക്കാന്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും അഹോരാത്രം ശ്രദ്ധചെലുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News