‘നിങ്ങള് കേറിക്കോളിന്‍ ഉമ്മ’; ആ കാരിരുമ്പിന്റെ നട്ടെല്ലുള്ള യുവാവിനെ തിരിച്ചറിഞ്ഞു

കേരളം പ്രളയത്തില്‍ വലഞ്ഞപ്പോള്‍ രാപ്പകലില്ലാതെ ദുരന്ത മുഖത്ത് ഓടിയെത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നു.

കയ്യും മെയ്യും മറന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു മത്സ്യ തൊഴിലാളികളാണു വള്ളങ്ങളും ബോട്ട്റ്റുകളുമായി എത്തിയത്.

രക്ഷാപ്രവര്‍ത്തന സമയത്ത് ബോട്ട്റ്റില്‍ കയറാന്‍ തന്റെ മുതുക് കാട്ടിക്കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദൃശ്യം മാധ്യമങ്ങളില്‍ വൈറലായതോടെയാണു ഇയാള്‍ ആരെന്ന് തെരഞ്ഞുള്ള നവേഷണങ്ങള്‍ ആരംഭിച്ചത്.

അതിനുത്തരം മലപ്പുറം ജില്ലയില്‍ നിന്നാണ്. മലപ്പുറം ജില്ലയിലെ താനൂരില്‍ നിന്നെത്തിയ മുപ്പത്തിരണ്ട് കാരനായ ജൈസല്‍ കെ.പി. എന്ന മത്സ്യ തൊഴിലാളിയാണു കഥയിലെ നായകന്‍.

റബ്ബര്‍ ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ സ്ത്രീകകള്‍ക്കും വൃദ്ധര്‍ക്കും മുന്നില്‍ ജൈസല്‍ ജൈസല്‍ തണ്ടെ മുതുക് ചവിട്ട് പടിയാക്കി, അതും മൂക്കറ്റം മുങ്ങുന്ന വെള്ളത്തില്‍ മുട്ടു കുത്തി നിന്നു കൊണ്ട്.

താനൂരില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിനു തിരിച്ച കടലിന്റെ മക്കള്‍ക്കൊപ്പമാണു ജൈസലും ദുരന്ത ഭൂമിയില്‍ സേവനത്തിനായി എത്തിയത്. മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്ക് സമീപം മുതലമാട് നിന്നാണു ജൈസലിന്റെ ഈ മനുഷ്യത്ത്വത്തിന്റെ പാഠം കേരളം കണ്ട് പഠിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here