‘അയാള്‍ സൈനികനല്ല, സംഘികളുടേത് വ്യാജപ്രചരണം”; സര്‍ക്കാരിനെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ യുവാവിനെതിരെ സൈന്യം: കേസെടുക്കാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ യുവാവിനെതിരെ സൈന്യം രംഗത്ത്.

ഉണ്ണി എസ് നായര്‍ എന്നയാള്‍ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആണ് കുറിപ്പ് പുറത്തിറക്കിയത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ദുരന്തത്തെ അതിജീവിക്കുക മാത്രമാണ് സൈന്യത്തിന്റെ ലക്ഷ്യം.-കുറിപ്പില്‍ പറയുന്നു.

സൈന്യത്തോട് കേരള സര്‍ക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കാത്തതെന്നുമായിരുന്നു ഉണ്ണി എസ് നായര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.

ഈ വീഡിയോ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബും ഈ വീഡിയോ ഫോര്‍വേഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here