അതിജീവനം അത്രമേല്‍ സുന്ദരമാണ്, കുട്ടനാടിനത് പരിചിതവും; ഉറ്റവരെ നെഞ്ചോട് ചേര്‍ത്ത് ജീവിതത്തിലേക്ക് നീന്തിക്കയറി കൈരളി പീപ്പിള്‍ ടിവി ക്യാമറാമാന്‍

തോറ്റുപോയ ജനതയല്ല നാം അതിജീവിച്ച വര്‍ഗമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ മുഖത്തും കരുത്ത് കൈവിടാതെ പോരാടാന്‍ ഈ ഇന്നലെകള്‍ തന്നെയാണ് കേരളത്തിന് കരുത്തായതും.

പ്രളയം വി‍ഴുങ്ങിയ നാലുദിനങ്ങള്‍ക്ക് ശേഷം കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. പോരാടി നേടുന്ന വിജയങ്ങള്‍ എന്നും ഈ നാടിന് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

കേരളത്തിനൊപ്പം പ്രളയ ജലം കയറിയിറങ്ങിയ കുട്ടനാടും ഇന്ന് അതിജീവനത്തിന്‍റെ പാതയിലാണ്. ആ നാടിനൊപ്പം നാട്ടുകാരുടെയും ജീവിതം തന്നെ അതിജീവനമാണ്.

ഉറ്റവരെ ചേര്‍ത്ത് പിടിച്ച് ഒ‍ഴുക്കിനെതിരെ നീന്തിത്തന്നെയാണവര്‍ എപ്പോ‍ഴും ജീവിതം കരുപ്പിടിപ്പിച്ചിട്ടുള്ളത്. പ്രളയം ഏറ്റലും കൂടുതല്‍ കെടുതികള്‍ നല്‍കിയ നാടുകളിലൊന്നാണ് കുട്ടനാട്.

പടുത്തിയര്‍ത്തതാകെയും ജലമെടുത്തു. പലയിടങ്ങളിലും പ്രളയജലമിപ്പോ‍ഴും ഇറങ്ങിയിട്ടില്ല. എന്നാലും വളരെ പെട്ടന്നല്ലെങ്കിലും തീര്‍ച്ചയായും ആ നാട് അതിനെ അതിജീവിക്കുമെന്നതില്‍ സംശയമില്ല കാരണം അത് ആ നാടിന്‍റെ ചരിത്രമാണ്.

കുസാറ്റിന്‍റെ പുളിങ്കുന്നിലെ കുട്ടനാട് എഞ്ചിനീയറിങ് കോളേജിലെ അധ്യാപകന്‍ അനൂപ് രാജന്‍ സഹപ്രവര്‍ത്തകയും ഭര്‍ത്താവ് കൈരളി പീപ്പീള്‍ ടിവി ക്യാമറാമാന്‍ രാജീവ് കണ്ണാടിയും പ്രളയ ജലത്തിനെതിരെ നീന്തിപ്പിടിച്ച ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറയും കേരളം ഈ പ്രളയത്തെ അതിജീവിക്കുകതന്നെ ചെയ്യും കുട്ടനാട് എത്രയും പെട്ടന്നും.

രാജീവ് കണ്ണാടി പീപ്പിള്‍ ടീവിയുടെ ദില്ലി ബ്യൂറോ ക്യാമറാമാനായിരുന്നു ഏറെക്കാലം നിലവില്‍ തിരുവനന്തപുരം ബ്യൂറോയിലാണ്.

15ാം തിയ്യതിമുതല്‍ പ്രളയം കുട്ടനാടിനെ പൊതിഞ്ഞു തുടങ്ങിയിരുന്നു 17ാം തിയ്യതി രാജീവ് വീട്ടിലെത്തുമ്പോള്‍ ക‍ഴുത്തറ്റം വെള്ളത്തിലാണ് വീട്ടില്‍ അമ്മയും ഭ്യാര്യയും മക്കളും.

ആത്മധൈര്യം കൈവിടാതെ പ്രളയ ജലത്തിനെതിരെ നീന്തിയെടുത്ത അവരുടെ ജീവിതത്തിന്‍റെ കഥയാണ് പിന്നിടുണ്ടായത്. അനൂപ് രാജന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News