പ്രളയക്കെടുതി; ട്രെയിനുകള്‍ പുനഃക്രമീകരിച്ചു; ഇരുപത്തിയെട്ട് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പാളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു.

പാലക്കാട്-ഷൊര്‍ണ്ണൂര്‍, തിരൂര്‍-ഫറോക്ക്, കോഴിക്കോട്-ഫറോക്ക്, പള്ളിപ്പുറം-കുറ്റിപ്പുറം സെക്ഷനുകള്‍ 18ാം തിയ്യതി തന്നെ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.

കുറ്റിപ്പുറം-തിരൂര്‍-കുറ്റിപ്പുറം പാതകള്‍ 19ാം തിയ്യതിയും 20 കിലോ മീറ്റര്‍ നിയന്ത്രിത വേഗതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.

എറണാകുളം-കോട്ടയം-കായങ്കുളം വഴിയുള്ള ഗതാഗതം ഇന്നലെ രാവിലെ ആറുമണി മുതലും പുനരാരംഭിച്ചു.

20-08-18 പൂര്‍ണമായും റദ്ദാക്കിയ ട്രയിനുകള്‍

22114 കൊച്ചുവേളി-ലോകമാന്യ തിലക് എക്‌സ്പ്രസ്

12258 കൊച്ചുവേളി-യശ്വന്ത്പൂര്‍ ത്രിവാര എക്‌സ്പ്രസ്

12217 കൊച്ചുവേളി-ചണ്ടീഗഡ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്

12678 എറണാകുളം കെഎസ്ആര്‍ ബാംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

12617 എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്

10216 എറണാകുളം മഡ്‌ഗോണ്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

16791 പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ്

16792 പാലക്കാട് പുനലൂര്‍ പാലരുവി എക്‌സ്പ്രസ്

16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

12081 കണ്ണൂര്‍ തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം കണ്ണൂര്‍ ജനശദാബ്ദി എക്‌സ്പ്രസ്

16605 മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

56366 പുനലൂര്‍ കൊല്ലം പാസഞ്ചര്‍

56365 കൊല്ലം ഇദമന്‍ പാസഞ്ചര്‍

56377 ആലപ്പുഴ കായംകുളം പാസഞ്ചര്‍

56362 കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍

56363 നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍

66307 എറണാകുളം കൊല്ലം മെമു

56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍

56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍

56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍

56043 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍

56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍

56361 ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ 20-08-18

16606 നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്നും സര്‍വീസ് ആരംഭിക്കും.

13352 ആലപ്പുഴ ദന്‍ബദ് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

16341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തുനിന്നും സര്‍വീസ് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here