മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അനന്തപുരിയുടെ കൈത്താങ്ങ്; കളക്ഷൻ സെന്‍ററുകളിൽ ശേഖരിക്കുന്നത് ടണ്‍ കണക്കിന് അവശ്യ വസ്തുക്കള്‍

മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അനന്തപുരിയുടെ കൈത്താങ്ങ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാപ്പതിലധികം കളക്ഷൻ സെന്‍ററുകളിൽ നിന്നായി ടണ്‍ കണക്കിന് അവശ്യ വസ്തുക്കളാണ് ദുരിതാ‍ശ്വാസ ക്യാംമ്പുകളിലേക്ക് എത്തിക്കുന്നത്.

സേഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് രാത്രിയോ പകലോ എന്നില്ലാതെ കളക്ഷൻ സെന്‍ററുകളിൽ നേതൃത്വം നൽകുന്നത്.

പ്രളയത്തിന്‍റെ പിടിയിലമർന്ന മനുഷ്യർക്ക് വേണ്ടി തിരുവനന്തപുരം ഉറങ്ങാതിരിക്കുകയാണ്.ഒരോ ബോക്സുകളിലായി കെട്ടിമുറുക്കി കയറ്റി അയക്കുന്നത് അവർക്ക വേണ്ട സാധനങ്ങൾ മാത്രമല്ല ഇവിടത്തുകാരുടെ ഒരുപിടി സ്നഹം കൂടിയാണ്.

നഗരസഭയുടേയും റവന്യു വകുപ്പിന്‍റേയും മറ്റ് സംഘടനകളുടേയും നാപ്പതിലധികം കളക്ഷൻ സെന്‍ററുകളാണ് തിരുവനത്തപുരത്ത് പ്രവർത്തിക്കുന്നത്.

ഇവിടെനിന്നും ടണ്‍കണക്കിന് അവശ്യവസ്ഥുക്കളാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് കൊണ്ട് പോകുന്നത്.

രാത്രിയിലും പകലുമായി ദുരിതത്തിലകപ്പെട്ട സഹോദരങ്ങൾക്ക് സഹായവുമായി നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്.

എത്തിചേരുന്ന വസ്ഥുക്കൾ വേർതിരിച്ച് ലോറികളിൽ കയറ്റാൻ മറ്റ് സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന ഐ എ എസ് ഉദ്യോഗസ്ഥർ മുതൽ വിദ്യാർത്ഥികളും മുതിർന്നവരും വരെയുണ്ട് .

സർക്കാർ വാഹനങ്ങളെ കൂടാതെ തിരുവനന്തപുരത്തെ എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി അനന്തപുരി കൈകോർത്തപ്പോൾ കോടിക്കണക്കിന് രൂപയുടെ സഹായമാണ് ദുരന്ത ഭൂമിയിലേക്ക് എത്തിക്കാൻ ക‍ഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News