സൈന്യത്തിന്‍റെ പേരിലുള്ള കള്ള പ്രചാരണത്തിനുപിന്നില്‍ രമേശ് ചെന്നിത്തലയുടെ സ്റ്റാഫ്; മറുപടി പറയാതെ ചെന്നിത്തല

കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുകൊണ്ട് സൈന്യത്തിന്‍റേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫ്.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കണ്ടെത്തി.

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്.

അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മാഡിയയില്‍ പരക്കെ പ്രചരിക്കുന്നത്. ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ദാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്.

ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, പ്രചാരണത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും. ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News