മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കര്‍ സ്ഥലം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നാടിന്റെ ബിഗ് സല്യൂട്ട്

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്വാഹ സംഭാവന ചെയ്യുന്നത് ഒരേക്കര്‍ സ്ഥലം.

കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ അമ്പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലമാണ് സ്വാഹ സംഭാവന ചെയ്യുക.

കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്രഹ്മയ്ക്കും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂള്‍ അധികൃതരെയാണ് അറിയിച്ചത്. അച്ഛന്‍ ശിവശങ്കരനും സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് അനുവാദം നല്‍കിയിട്ടുണ്ട്.

പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ സ്വാഹ നാട്ടിലെ അറിയപ്പെടുന്ന ചെസ്സ് താരമാണ്. നിരവധി തവണ ദേശീയ ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News