ഇനി ചാറ്റല്‍മഴ മാത്രം; ജാഗ്രതാനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാകാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

എല്ലാ ജില്ലകളിലും നിലനിന്നിരുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ പിന്‍വലിച്ചെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിമായി പുരോഗമിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2401.80 അടിയായായി കുറഞ്ഞിട്ടുണ്ട്. ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയതിന്റെ ഭാഗമായി ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി.

അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. 600 ക്യുമെക്‌സ് വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News