ദുരിതാശ്വാസ ക്യാമ്പിനെതിരെ വ്യാജപ്രചാരണം; നടി രഞ്ജിനി ജോസിനെതിരെ കേസ്; മലീമസമായ മനസുള്ളവര്‍ ദുരന്തമുഖത്തും ജനങ്ങള്‍ക്കിടയിലേക്ക് വിഷം വമിപ്പിക്കുന്നു: എം സ്വരാജ്

ദുരിതാസ്വാസ ക്യാമ്പുകളെക്കുറിച്ചുള്ള വ്യാജപ്രചാരണത്തിന്‍റെ പേരില്‍ ഗായികയും സിനിമാ താരവുമായ രഞ്ജിനി ജോസിനെതിരെ കേസെടുക്കും.

എറണാകുളം തൃപ്പൂണിത്തറ ക്യാമ്പിലുള്ളവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തെറ്റായ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഹ്വാനം.

ഇന്നലെ ക്യാമ്പ് സന്ദര്‍ശിച്ച സേഷം ഫെയ്സ്ബുക്കിലൂടെയാണ് ഗായിക തെറ്റായ വിവരം പങ്കുവച്ചത്. ക്യാമ്പിലുള്ളവര്‍ക്ക് അതിസാരമാണെന്നും അതുകൊണ്ട് പെട്ടന്ന് ദഹിക്കുന്ന ഭക്ഷണപദാര്ഥങ്ങള്‍ മാത്രമേ സന്നദ്ധ പ്രവര്‍ത്തകര്‍ ക്യാമ്പുകലിലേക്ക് എത്തിച്ചുനല്‍കാവു എന്നാണ് താരം പറയുന്നത്.

ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജനങ്ഹള്‍ ഗായികയ്ക്കെതിരെ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജില്ലയില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലൊന്നാണ് തൃപ്പൂണിത്തറയിലേത്. രാത്രില്‍ പോലും ക്യാമ്പില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് യാതാര്‍ത്ഥ്യം ഇതായിരിക്കെയാണ് രഞ്ജിനി മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്.

അതേസമയം സ്ഥലം എംഎല്‍എ കൂടിയായ എം സ്വാരാജ് വളരെ രൂക്ഷമായ നിലയിലാണ് രഞ്ജിനിയുടെ അഭിപ്രായത്തോട് പ്രതികരിതച്ചത്.

ക്യാമ്പിലെത്തിയതിന് ശേഷമാണ് അദ്ദേഹം ഗായികയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം ഉയര്‍ത്തിയിരിക്കുന്നത്.

മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു.

ഈ നാട് ഒറ്റക്കെട്ടായി, കക്ഷിരാഷട്രീയത്തിന് അതീതമായി ഈ ദുരന്തത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News