ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം അറിയിച്ചത്.
“ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞു. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അവള്‍ പോയത്. ഞായറാഴ്ച രാത്രി 11.26-നായിരുന്നു മരണം – സുചിത്രയുടെ ട്വീറ്റ് അറിയിച്ചു.
2012 പുറത്തിറങ്ങിയ ഇംഗ്ലീഷ് വിഗ്ലീഷിൽ ശ്രീദേവിയുടെ സഹോദരിയായ മനുവിന്റെ വേഷമാണ് സുജാത ചെയ്തത്. ആ കഥാപാത്രം ശ്രീ ദേവിയുടെ കഥാപാത്രത്തോടൊപ്പം ഏറെ ശ്രദ്ധനേടിയിരുന്നു.
രാഞ്ഝാന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും സുജാത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രമുഖ ടി വി താരവുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here