മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മേല്‍ക്കൈ

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മേല്‍ക്കൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 292 റണ്‍ഡസിന്‍റെ ലീഡാണ് ഇന്ത്യക്ക്.

ആദ്യ ഇന്നിംഗ്സില്‍ നായകന്‍ വിരാട് കോഹ്ലിയിടെയും, അജന്‍ക്യ രഹാനെയുടെയും മികവില്‍ 329 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗ്നിറങ്ങിയ ഇംഗ്ലണ്ട് നിരയെ ഇന്ത്യ 169ന് പുറത്താക്കി. ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. രണ്ടാം ഇന്നിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 124ന് 2 വിക്കറ്റ് എന്ന നിലയിലാണ്. 33 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും, 8 റണ്‍സോടെ കോഹ്ലിയുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News