പ്രളയക്കെടുതി; കയ്യയച്ച് സഹായം നൽകി തെലങ്കാന

കയ്യയച്ച് സഹായം നൽകി തെലങ്കാന കേരളത്തോടുള്ള സനേഹം പ്രകടിപ്പിക്കുകയാണ്.തെലങ്കാന ആഭ്യന്തര മന്ത്രി നയിനി നരസിംഹ റെഡ്ഢി നേരിട്ടെത്തിയാണ് സർക്കാറിന്‍റെ 25 കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായിക്ക് നൽകിയത്.

തെലങ്കാനയിൽ നിന്നുള്ള എല്ലാ എം എൽ എ മാരും മന്ത്രിമാരും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇതു കൂടാതെ ജലശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി രണ്ടരക്കോടി രൂപ നൽകാനും തെലങ്കാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തെലങ്കാന മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായി ഓരോ വിദ്യാർഥിയും രണ്ട് വീതം ഈർക്കിൽ ചൂലുകൾ നൽകാൻ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

തെലങ്കാന ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷണ്ന്‍റെ നേതൃത്വത്തിൽ അ‍വശ്യവസ്തുക്കൾ ഉൾപ്പെടെ 80 ടണ്‍ സാധനങ്ങൾ ഇതിനകം ശേഖരിച്ചു ക‍ഴിഞ്ഞു. കേരള ഹൈക്കോടതി ജഡ്ജിയും തെലങ്കാന സ്വദേശിയുമായ ദമ ശേഷാദ്രിയാണ് ഈ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചത്.

സ്കൂൾ കുട്ടികൾ അവരവർക്ക് ക‍ഴിയുന്നതു പോലെ ബിസ്ക്കറ്റും കുപ്പിവെള്ളവുമടക്കം സ്കൂളുകളിലെത്തിച്ചു. മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇവ ശേഖരിച്ച് കേരളത്തിലേക്കയക്കും.

തെലങ്കാനയിലെ സ്കൂൾ അധ്യാപകരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

തെലങ്കാന മലയാളി അസേസിയേഷൻ ഭാരവാഹികൾ കേരളത്തിനായി കൂടുതൽ സംഭാവനകളും സഹായങ്ങളും സംഘടിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News