പ്രളയക്കെടുതി; പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 50 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് വിപിഎസ്‌ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീർ വയലിൽ

പ്രളയം ദുരിതം വിതച്ച കേരളത്തിൽ പുനരധിവാസ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു യുഎഇ ആസ്ഥാനമായ വി.പി.എസ്‌ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്ടര്‍ ഷംസീർ വയലിൽ 50 കോടിയുടെ ബഹുമുഖ പദ്ധതികൾ പ്രഖ്യാപിച്ചു.

ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ കേരളം പ്രളയം മുഖേന നേരിട്ട ദുരിതങ്ങൾ പരിഹരിക്കുന്നതിനും അതിനായി നൂതനവും പരിസ്ഥിതിയനുകൂലവുമായ മാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുന്നതിനുമാണ് പദ്ധതി.

വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും.

ഏറ്റവും പ്രാഥമിക പരിഗണന അർഹിക്കുന്ന മേഖലകളിൽ ധന വിനിയോഗം നടത്തി പ്രളയ ബാധിത പ്രദേശങ്ങളുടെ പുനർനിർമാണം പൂർത്തീകരിക്കുന്നതിൽ കേരളത്തിനൊപ്പം നിൽക്കുകയാണ് വി.പി.എസ്‌ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. ഡോ. ഷംസീർ വയലിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News