പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും

പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് ഉണ്ടായത്.സംസ്ഥാന സർക്കാരും കേരളീയ സമൂഹവും ഒരേ മനസ്സോടെ ഈ ദുരന്തത്തെ നേരിട്ടു. ദുരിതബാധിതരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാൻ വലിയ പരിശ്രമം അനിവാര്യമാണ്.

പ്രളയത്തിൽ സകലതും നഷ്ടപ്പെട്ടവരെ കൈ പിടിച്ച് ഉയർത്തുന്നതിന് മുഖ്യമന്ത്രി സ: പിണറായി വിജയന്റെ നേത്യത്വത്തിൽ സംസ്ഥാന സർക്കാർ കഠിനാധ്വാനം നടത്തി വരികയാണ്‌ . ചിങ്ങമാസം ഓണകാലമാണ്.

ഈ നൂറ്റാണ്ടിലും ജനങ്ങളെ ജീവന് തുല്യം സ്റ്റേഹിക്കുന്ന, ക്ഷേമത്തിനായ് അഹോരാത്രം പണിയെടുക്കുന്ന ഭരണകർത്താക്കളും സാഹോദര്യത്തോടയും ഒരുമയോടെയും ജീവിക്കുന്നസമൂഹവും ഇവിടെയുണ്ട് എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു പോയ ദിനങ്ങള്‍.

എല്ലാ സമ്പാദ്യവും, വീടും വസ്ത്രവും ഒക്കെ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ വലിയ പരിശ്രമം വേണ്ടിവരും. ഇതിനായി എല്ലാ യൂത്ത് ക്ലബുകളും പരമാവധി ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകണം വെള്ളം കയറിയ പ്രദേശങ്ങൾ വീടുകൾ എന്നിവ വാസയോഗ്യമാകാൻ വലിയ മനുഷ്യാധ്വാനം വേണ്ടിവരും.

ഇതിനായി ഈ പ്രദേശങ്ങളിൽ യുവജന ക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർമാരും ക്ലബ് അംഗങ്ങളും എല്ലാ സജ്ജീകരണങ്ങളുമായി പോകുകയും സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണം.. യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസുകൾ ഇതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel