പ്രളയ ദുരന്തം; വീടുകള്‍ ശുചിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സിപിഐഎം

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്ന് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

പ്രളയ ജലം കയറി ചെളിയും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയിലാണ് ജില്ലയിലെ വീടുകളും സ്ഥാപനങ്ങളും. ഇവ വാസയോഗ്യമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, സോപ്പ് വാട്ടര്‍, ഫിനോള്‍, കയ്യുറകള്‍, മൗത്ത് മാസ്‌ക്, ഗണ്‍ ബൂട്ട് എന്നിവ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും ജില്ലാകമ്മിറ്റി അറിയിച്ചു.

അയ്യായിരം പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ഇതോടൊപ്പം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്നും സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here