പ്രളയക്കെടുതി; പകര്‍ച്ചവ്യാധി പ്രതിരോധത്തിൽ കരുതലുമായി ആരോഗ്യ വകുപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധത്തിൽ കരുതലുമായി ആരോഗ്യ വകുപ്പ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ ജലജന്യരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും സാധ്യത ഏറി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇതിന്‍റെ ഭാഗമായി കണ്‍ട്രോള്‍ റൂമും കോള്‍ സെന്‍ററും പ്രവര്‍ത്തിച്ചു തുടങ്ങിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ദുരിതബാധിത മേഖലകളിൽ നിന്നും വെള്ളം ഇറങ്ങുന്ന പശ്ചാത്തലത്തിൽ ജലജന്യരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമുള്ള സാധ്യത മുന്നിൽ കണ്ടാണ് ആരോഗ്യവകുപ്പിന്‍റെ പ്രതിരോധ പ്രവർത്തനം. 3 ജില്ലകളായി തരം തിരിച്ചാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രളയം എറ്റവും കൂടുതലായി ബാധിച്ചത് 8 ജില്ലകളിലാണ്.

വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം. ഇതിൽ കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളെ വലുതായി ബാധിച്ച ജില്ലകളായും തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് എന്നീ ജില്ലകളെ സാരമായി ബാധിച്ച ജില്ലകളായും തരംതിരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നോഡല്‍ ഓഫീസര്‍മാർ ഉണ്ടാകും.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. 30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. മരുന്നിന് ഒരു കുറവും ഉണ്ടായിട്ടില്ല. ആവശ്യത്തിലധികം മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഇതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂമും കോള്‍ സെന്‍ററും പ്രവര്‍ത്തിച്ചു തുടങ്ങി. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളുടെയും ഏകോപനം കൺട്രോൾ റൂമിൽ നടക്കും. ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ തന്നെ സത്വര നടപടികളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജനം വേഗത്തിൽ നടപ്പാക്കും. വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളെടുക്കും. ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയും ഉറപ്പാക്കും.

ശുദ്ധജലം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും രംഗത്തുണ്ട്. പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ താലൂക്കാശുപത്രിക്ക് മുളകളിലോട്ടുള്ള ആശുപത്രികളില്‍ അതിനുള്ള മരുന്ന് ലഭ്യമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here