താ‍ഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോ‍ഴും വെള്ളക്കെട്ടില്‍; കോട്ടയത്ത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു

കുമരകം മുതല്‍ വൈക്കം വരെയുള്ള കോട്ടയത്തിന് പടിഞ്ഞാറന്‍ മേഖല ഇപ്പോഴും വെള്ളക്കെട്ടില്‍ ആണ്. വെള്ളം ഇറങ്ങാന്‍ കാലതാമസം ഉണ്ടാകുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു. പല മേഖലകളിലേക്കും ഗതാഗതം ഇനിയും പുന:സ്ഥാപിച്ചിട്ടില്ല.

പടിഞ്ഞാറന്‍ മേഖലയില്‍ പതുക്കയെ വെള്ളം താഴുകയുള്ളൂ. കുമരകം അയ്മനം തിരുവാര്‍പ്പ്, തലയോലപ്പറമ്പ് വൈക്കം ചങ്ങനാശ്ശേരി എന്നീ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവ ഇപ്പോഴും വെള്ളക്കെട്ടില്‍ ആണ്.

കുട്ടനാട്ടില്‍ നിന്ന് 40,000 പേരെ കോട്ടയം ജില്ലാ ഭരണകൂടമാണ് രക്ഷിച്ചത്. ഇതില്‍ ഏഴായിരത്തിലധികം പേര്‍ ചങ്ങനാശ്ശേരിയിലെ വിവിധ ക്യാമ്പുകളില്‍ ഉണ്ട്. മഴക്കെടുതില്‍ ജില്ലയില്‍ 49 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. 190 ലക്ഷം നഷ്ടം കണക്കാക്കുന്നു. 237 വീടുകള്‍ ഭാഗീകമായി നശിച്ചു. 99.93 ലക്ഷമാണ് കാണക്കാക്കുന്ന നഷ്ടം.

അതേസമയം, വീട് നഷ്ടപ്പെട്ടവര്‍ ഫോം പൂരിപ്പിച്ച് നല്‍കണം എന്നതടക്കമുള്ള നിരവധി തെറ്റായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി അറിയിച്ചു.

ജില്ലയില്‍ മൊത്തം 435 ക്യാമ്പുകള്‍ തുറന്നു .39,110 കുടുംബങ്ങളില്‍ നിന്നായി 1,34,641 ആളുകളുണ്ട്. 2472.68 ഹെക്ടര്‍ കൃഷി നാശത്തിലൂടെ 173.60 കോടി രൂപ നഷ്ടമാണുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News