പ്രളയ ദുരിതത്തിൽ നിന്നും കര കയറാൻ നാട് ഒരുമിക്കുമ്പോൾ കണ്ണൂരിൽ നിന്നും കണ്ണും മനസ്സും നിറയുന്ന ഒരു കാഴ്ച

പ്രളയ ദുരിതത്തിൽ നിന്നും കര കയറാൻ നാട് ഒരുമിക്കുമ്പോൾ കണ്ണൂരിൽ നിന്നും കണ്ണും മനസ്സും നിറയുന്ന ഒരു കാഴ്ച. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടി ഇറങ്ങിയത് എഴുന്നേറ്റു നടക്കാൻ കഴിയാതെ വീൽ ചെയറിൽ കഴിയുന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികൾ.

ഇവരുടെ ഉദ്യമത്തിന് കണ്ണൂർ ബസ്സ്റ്റാൻഡിൽ എത്തിയ യാത്രക്കാർ പൂർണ പിന്തുണയും നൽകി. നല്ല മനസ്സുണ്ടെങ്കിൽ ശരീരത്തിന്റെ തളർച്ച ഒരു പരിമിതിയല്ല.

ദുരിത കയത്തിൽ നിന്ന് കര കയറാൻ നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ വീടിനകത്ത് അടങ്ങിയിരിക്കാൻ ആയില്ല ഈ നല്ല മനുഷ്യർക്ക്. അവർ വീൽ ചെയറിൽ നഗരത്തിലേക്ക് ഇറങ്ങി.

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ എത്തി കണ്ടവരോടെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചു.നിറഞ്ഞ മനസ്സോടെ ജനങ്ങളും ഉദ്യമത്തിന് പിന്തുണ നൽകി.

ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് ഇതിന് നേതൃത്വം നൽകിയത്.പിരിഞ്ഞു കിട്ടിയ പണം മുഴുവൻ കണ്ണൂർ ജില്ലാ കലക്റ്റർ മീർ മുഹമ്മദ് അലിയെ ഏൽപ്പിച്ചു.

വീൽ ചെയറിൽ ഇരുന്ന് ഉണ്ടാക്കിയ ഉൽപ്പന്നങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാനായി കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News