രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്; പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന് സര്‍വ്വകക്ഷിയോഗം

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള  തെരച്ചിൽ ഇന്നും തുടരും. പ്രളയക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വെെകിട്ട് 4 മണിക്ക് സർവ്വകക്ഷിയോഗം ചേരും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ക‍‍ഴിയുന്നവരുടെ പുനരധിവാസമായിരിക്കും സര്‍വ്വകക്ഷിയോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം . മന്ത്രിസഭായോഗവും ഇന്നുണ്ടാകും.

അവസാനത്തെ ആളെ രക്ഷിക്കുന്നതുവരെയും രക്ഷാദൗത്യം തുടരുമെന്നും ഇനി പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ ലക്ഷ്യമിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലാതല ശുചീകരണ യജ്ഞവും നടക്കും.

സംസ്ഥാനത്ത് മ‍ഴക്കെടുതിയെ തുടര്‍ന്ന് താറുമാറായ ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി.ട്രെയിന്‍, ബസ് ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.

പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും സബ്സിഡി നല്‍കുമെന്ന് സപ്ലൈക്കോ വ്യക്തമാക്കിയിട്ടുണ്ട്. 3214 ക്യാമ്പുകളിലായി 10 ലക്ഷത്തിലേറെ പേര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News