‘കെെകോര്‍ത്ത് ഒരുമിച്ച്’; കോഴിക്കോട് ജില്ലയില്‍ 23 ന് ശുചീകരണ യജ്ഞം

കോഴിക്കോട് ജില്ലയിലാകെ 23 ന് ശൂചീകരണ യജ്ഞം. മന്ത്രിമാരായ ടി പി രാമകൃഷ്ണന്റേയും എ കെ ശശീന്ദ്രന്റേയും നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും സന്നദ്ധസംഘടനകളുടേയും യോഗം ചേര്‍ന്നു. സസന്നദ്ധത അറിയിച്ച് 500 സംഘടനകളും 5000 പേരും ഇതിനകം രജിസ്റ്റര്‍ ചെയ്തു.

മഴ നാശം വിതച്ച വീടുകളും പൊതുസ്ഥലങ്ങളും ഒരു ദിവസം കൊണ്ട് വൃത്തിയാക്കാനുളള തയ്യാറെടുപ്പിലാണ് കോഴിക്കോട്. ഇതിനുളള വിപുലമായ പദ്ധതി ജില്ലാ ഭരണകൂടം തയ്യാറാക്കി. കോഴിക്കോട് ടാഗോര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധസംഘടനഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ജില്ലിയില്‍ 2 ദിവസമായി വിവിധ സംഘടനകളും വ്യക്തികളും ശുചീകരണം നടത്തിവരികയാണ്. എന്നാല്‍ കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നു. ഇവരുടെ വീടുകള്‍കൂടി ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിപുലമായ യോഗം ചേര്‍ന്നത്.

ഇനിയുളള സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാവും ശുചീകരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നിലവിലുളള വാട്‌സ് ആപ് നമ്പറില്‍ താല്പര്യമുളളവര്‍ക്ക് പേര്‍ രജിസറ്റര്‍ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News