നേരിടാം ഒരുമിച്ച്; പ്രളയബാധിത മേഖലകൾ ശുചീകരിക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങും

സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ ശുചീകരിക്കാൻ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങും. കേരളത്തിലെ പ്രളയബാധിത മേഖലകൾ ശുചീകരിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

വിവിധ ജില്ലകളില്‍ ഡിവെെ എഫ് ഐ സംസ്ഥാന സെക്രട്ടറി  സ്വരാജ് , പ്രസിഡന്‍റ് എഎന്‍ ഷംസീര്‍ എന്നിവര്‍ ശുചീകരണപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അടുത്തകാലത്തെങ്ങും കാണാത്തവിധമുള്ള വലിയ പ്രളയമാണ് കേരളത്തിൽ സംഭവിച്ചത്. നിരവധി ജീവനുകൾ നഷ്ടമായി. വീടും റോഡുകളും എല്ലാം വെള്ളപ്പാച്ചിലിൽ തകർന്നു. ദുരിതം ബാധിച്ച എല്ലാ മേഖലകളിലും സംസ്ഥാനകമ്മിറ്റി അംഗങ്ങൾ മുതൽ യൂണിറ്റ് തലം വരെയുള്ള പ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകും.

പ്രളയം രൂക്ഷമായി ബാധിച്ച പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. നാളെ എറണാകുളം ജില്ലയിൽ ശുചീകരണപ്രവർത്തനം ആരംഭിക്കും. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ആലപ്പുഴയിലും ശുചീകരണം ആരംഭിക്കും.

മഴക്കെടുതി അനുഭവിക്കുന്ന മറ്റു ജില്ലകളിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുകയാണ്. സംസ്ഥാനത്തെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭക്ഷണം ഉൾപ്പെടെ മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

എല്ലാ ജില്ലകളിൽ നിന്നും ദുരന്തമേഖലയിലേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നത് തുടരുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരോടും രംഗത്തിറങ്ങാൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News