കേരളത്തിന്‌ യുഎഇയുടെ കെെത്താങ്ങ്; യുഎഇ സർക്കാർ 700 കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തിന്‌ യുഎഇ സർക്കാർ 700 കോടി രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തായി മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി രാജകുമാരൻ ഹിസ്‌ ഹൈനസ്‌ ഷെയ്‌ക്‌ മുഹമ്മദ്‌ ബിൻ സെയ്‌ദ്‌ അൽ നഹ്യാൻ മലയാളി വ്യവസായി എം എ യൂസഫ്‌ അലിയോടാണ്‌ കേരളത്തിനുള്ള സഹായധനത്തിന്റെ കാര്യം പറഞ്ഞത്‌.

കേരളത്തിനുള്ള സഹായമായി യുഎഇ സർക്കാർ നിശ്‌ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്‌(100 മില്യൺ ഡോളർ). യുഎഇ കിരീടാവകാശി ഹിസ്‌ ഹൈനസ്‌ ഷെയ്‌ക്‌ മുഹമ്മദ്‌ ബിൻ സെയ്‌ദ്‌ അൽ നഹ്യാനെ കേരളീയനായ വ്യവസായി യൂസഫ്‌ അലി ഇന്ന്‌ രാവിലെ പെരുന്നാൾ ആശംസ അറിയിക്കാനായി സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടാണ്‌ ഇക്കാര്യങ്ങൾ പറഞ്ഞത്‌.

പ്രധാനമന്ത്രിയോട്‌ ഇക്കാര്യം സംസാരിച്ചിട്ടുള്ളതായും യുഎഇ കിരീടാവകാശി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്‍റെ നന്ദി അറിയിക്കുന്നു‐ മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സഹായം ലോക സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശം പകരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News