കണ്ണില്‍ ചോരയില്ലാതെ കേന്ദ്രം; കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.അതേ സമയം സര്‍ക്കാര്‍ പ്രതിനിധികളുടെ പേരിലേയ്ക്ക് കേരളത്തിലേയക്ക് അയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ക്ക് മാത്രം കസ്റ്റംസ് ഇളവ് നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

പ്രളയ ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായ രാജ്യാന്തര ഏജന്‍സികളെ ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്.ഐക്യരാഷ്ട്ര സഭാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സഹായം വേണ്ടന്ന് അറിയിച്ചു.

സഹായപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി നില്‍ക്കുന്ന റെഡ്‌ക്രോസ് അടക്കമുള്ള സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല.സൈന്യവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതില്‍ മറ്റ് സഹായം വേണ്ടന്നാണ് നിലപാട്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി പ്രത്യേക പദ്ധതികള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്ന് ഐക്യരാഷ്ട്ര പ്രതിനിധികളോട് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കേരളത്തിലേയ്ക്ക് അയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ക്ക് കസ്റ്റംസ് നികുതി ഒഴിവാക്കി. ജില്ലാ കളക്ടര്‍ അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുടേയും സനദ്ധ സംഘടനകളുടേയും പേരിലയക്കുന്ന സാധനങ്ങള്‍ക്കായിരിക്കും നികുതി ഇളവ് ലഭിക്കുക. നികുതി ചുമത്തുന്നതിനാല്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും കേരളത്തിലേയ്ക്കുള്ള സാധന സാമഗ്രികള്‍ കെട്ടി കിടക്കുന്നതിനാലാണ് നികുതി ഒഴിവാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News