കരകയറിയ കേരളത്തിന് ഇനി വേണ്ടത് കരുതലാണ്; ക്യാമ്പുകളില്‍ നിന്ന് വിടുകളിലേക്ക് മടങ്ങുന്നവരോട് മഹാനടന്‍ മമ്മൂട്ടി സംസാരിക്കുന്നു

ഒന്നിച്ച് നിന്ന് നാം ഒരു മഹാ പ്രളയത്തെ അതിജീവിച്ചിരിക്കുകയാണ്. ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങുകയാണ്.

അതിജീവനം അല്‍പം ശ്രമകരം തന്നെയാണ്. പ്രളയത്തില്‍ എല്ലാം നശിച്ച് ജീവിതം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരുന്ന ജനതയാണ് ഒരു വലിയ വിഭാഗം.

ഭാക്കിയാക്കിയ വീടുകള്‍ തന്നെ ഉപയോഗയോഗ്യമാക്കാന്‍ ഏറെ പണിപ്പെടേണ്ടിയിരിക്കുന്നു.

അടുക്കളയിലും അകത്തളത്തിലും വെള്ളത്തോടൊപ്പം മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ് വീടുകളില്‍ ശുചീകരണം തുടങ്ങിയിട്ടുണ്ട് ക്യാമ്പില്‍ ക‍ഴിയുന്ന ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങി സുചീകരണം നടത്തുന്നുണ്ട്.

എന്നാല്‍ ശ്രദ്ധയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തെകൂടി നാം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും താരം തരുന്നുണ്ട്.

അണുനശീകരണിക‍ളും കട്ടിയുള്ള കൈയ്യുറകളുമില്ലാതെ വീട്ടിലെ ഒരു സാധനങ്ങളും തൊടരുതെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും തരുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ അനുസരിക്കണമെന്നും താരം വീഡിയോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News