കേരളം ഒരുവലിയ ദുരന്തത്തെ അതിജീവിച്ചിരിക്കുകയാണ്. ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും അടയാളങ്ങളില്ലാതെ അവകാശവാദങ്ങളില്ലാതെയാണ് നമ്മള്‍ ആ ദുരന്തത്തെ അതിജീവിച്ചത്.
ദുരിത മുഖത്ത് നില്‍ക്കുമ്പോഴും രാഷ്ട്രീയ വിരോധം കൊണ്ട് കേരളത്തോട് വെറുപ്പ് ശൃഷ്ടിക്കുന്ന പ്രാചാരണങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും സംഘപരിവാരം പ്രചാരിപ്പിച്ചിരുന്നു.
കേരളം ഭരിക്കുന്നത് നക്സലുകളാണെന്നും കേരളത്തിന് സാമ്പത്തിക സഹായത്തിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്ന് പറഞ്ഞും പ്രചാരണമുണ്ടായിരുന്നു.
അവകാശവാദങ്ങളേതുമില്ലാതെ ദുരന്തമുഖത്ത് സഹായങ്ങളുമായി കേരളമൊന്നിച്ചുണ്ടായിരുന്നു. മന്ത്രിമാരെന്നോ ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ലാതെ അകമ്പടികളേതുമില്ലാതെ കേരളം ഒന്നിച്ച് നിന്നാണ് ഈ ജനതയെ കൈപിടിച്ചുയര്‍ത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാപകലില്ലാതെ മന്ത്രിമരും എംഎല്‍എമാരും ഒന്നിച്ചുണ്ടായിരുന്നു.
ഇത്തരത്തില്‍ കേരളത്തിന്‍റെ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ വണ്ടിയില്‍ നിന്ന് ഇറക്കുന്ന ചിത്രത്തിനൊപ്പം സംഘപരിവാര്‍ കാര്യവാഹക് കേരളത്തിലെ ദുരിത മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞാണ് സ്വയംസേവക് നെക്സ്റ്റ്ഡോര്‍ എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്ന് പ്രചാരണം നടന്നത്.
ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതോടെ ഈ ഹാന്‍റിലില്‍ പോസ്റ്റ് ഇപ്പോള്‍ ലഭിക്കുന്നില്ല.
Get real time update about this post categories directly on your device, subscribe now.