കേരളത്തിനുള്ള യുഎന്‍ സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ടിജി മോഹന്‍ ദാസ്

പ്രളയം കേരളത്തെ പാടെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് 20000 കോടിയുടെ നഷ്ടമാണ് പ്രാധമികമായി കണക്കാക്കിയിട്ടുള്ളത് പ്രതിസന്ധികളെ തരണം ചെയ്യാന്‍ 2000 കോടി അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 500 കോടിയുടെ അടിയന്തിര സഹായം മാത്രമാണ് കേന്ദ്രം നല്‍കിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചപ്പോ‍ഴാണ് ഈ സഹായങ്ങള്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളുമൊക്കെ വലിയ നിലയിലാണ് സഹായമെത്തിച്ച് നല്‍കുന്നത്.

എറ്റവും അവസാന യുഎഇ സര്‍ക്കാര്‍ 700 കോടി രൂപയാണ് കേരള സര്‍ക്കാറിന് സഹായമായി പ്രഖ്യാപിച്ചത് അന്താരാഷ്ട്ര സമൂഹം ഒന്നാകെതന്നെ കേരളത്തെ സഹായിക്കാനെത്തുന്ന കാ‍ഴ്ചയാണ് അനുദിനം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കേരളത്തിന് കേന്ദ്ര സഹായം ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും ആവശ്യമായ സഹായങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ യുഎന്‍ സഹായം നിരസിച്ചത്.

ഈ പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് രംഗത്തുവന്നിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും ഈ തീരുമാനമെടുത്തതില്‍ കേന്ദ്രത്തെ അഭിനന്ദിക്കുന്നുവെന്നുമാണ് ടിജി മോഹന്‍ദാസിന്‍റെ ട്വീറ്റില്‍ ഉള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here