സഹായ വസ്തുക്കൾ എളുപ്പം കൈകാര്യം ചെയ്യാൻ ഇതു ചെയ്യുക: ദുരിതാശ്വാസ യത്നത്തിന് വ‍ഴികാട്ടി ഐഐഎം കോ‍ഴിക്കോട്ടെ വളണ്ടിയർമാർ

ദുരന്ത നിവാരണ വസ്തുക്കൾ അയയ്ക്കുമ്പോൾ അന്താരാഷ്ട്ര രീതി പിൻതുടരാണ് ഇവരുടെ ശുപാർശ. ഈ സാഹചര്യത്തിൽ പാലിക്കേണ്ട കളർ കോഡ്‌ പിന്തുടരുക എന്നതാണ് നിർദ്ദേശം.

ഈ കളർ കോഡ് പക്കേജിന്റെ പുറത്ത്‌ ഒട്ടിച്ച ശേഷം സാധനങ്ങൾ പായ്ക്ക്‌ ചെയ്ത്‌ അയക്കുക. അകത്ത്‌ എന്താണെന്ന് ഭാഷ അറിയാത്തവർക്കും മനസ്സിലാവും.

IIM കോഴിക്കോടുള്ള വൊളന്റിയർ കുട്ടികളാണ്‌ ഈ അന്താരാഷ്ട്ര ദുരന്തനിവാരണ രീതി ഉപയോഗിക്കാൻ ഇത്‌ തയ്യറാക്കിയത്‌.

കൃത്യതയോടെ സാധനങ്ങൾ അതാത്‌ സ്ഥലത്ത്‌ എത്തിക്കാനും കേടാകാതെ ഉപയോഗിക്കാനും ഇത്‌ വഴി സാധിക്കും.

വസ്തുക്കൾ അയയ്ക്കുന്നവർ ഇത്രയേ ചെയ്യേണ്ടൂ – പ്രിന്റ്‌ എടുത്ത്‌ പെട്ടിയുടെ മൂന്ന് വശത്തും ഒട്ടിക്കുക, ശരിയായ കാറ്റഗറിക്ക്‌ നേരെ ടിക്ക്‌ ഇടുക- അഞ്ച്‌ മിനിട്ടിന്റെ പണിയേ ഉള്ളൂ.

കലക്ഷൻ സെന്ററുകളിലും ക്യാമ്പുകളിലും വളരെ സൗകര്യം ആയിരിക്കും എന്നും ഈ വിദ്യാർത്ഥികൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News