
പ്രളയത്തിന്‍റെ നഷ്ടം നേരിടാന്‍ വലിയ സഹായങ്ങള്‍ കേരളത്തിന് വേണമെന്നും അതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സമൂഹം കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇതിനോട് ഗുണകരമായ പ്രതികരമമാണ് രാജ്യത്തിനകത്തും പുറത്തും നിന്നുണ്ടായത്. എന്നാല്‍ ഈ പ്രളയക്കെടുതിയിലും കേന്ദ്രം കേരളത്തിന് അര്‍ഹിച്ച പരിഗണന നല്‍കുന്നില്ല.
കേന്ദ്രം കേരളത്തിന്‍റെ ആവശ്യങ്ങളോട് തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സൗജന്യ അരി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് അവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സൗജന്യ അരി നല്‍കാന്‍ കഴിയില്ലെന്നറിയിച്ച് കേന്ദ്രം കേരളത്തിന് കത്തയച്ചു. 89540 മെട്രിക് ടണ്‍ അരി നല്‍കാന്‍ കേന്ദ്രം അറിയിച്ചെങ്കിലും കിലോയ്ക്ക്25 രൂപ നിരക്കില്‍ 233 കോടി രൂപ കേരളം കേന്ദ്രത്തിന് നല്‍കണം.
ഇതില്‍ വീഴ്ചവരുത്തിയാല്‍ കേരളത്തെ ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ നിന്ന് പുറത്താക്കുകയോ അരിയുടെ വില കേരളത്തിന് അനുവദിച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നുമാണ് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here