സഖാക്കളുടെ ബക്കറ്റുകളിൽ കേരളം സമർപ്പിച്ചത് 16 കോടി; ചരിത്രം കുറിച്ച് സിപിഐ (എം)

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ആഗസ്റ്റ്‌ 18, 19 തീയതികളിലാണ്ന ഫണ്ട്‌ പിരിച്ചത്.

ഇതിലൂടെ 16,43,73,940 രൂപ ലഭിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ അറിയിച്ചു.

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട്‌ സമാഹരിച്ചില്ല.

കേരളത്തിന്റെ മറ്റിടങ്ങളിൽ നടത്തിയ പിരിവിലാണ് ഇത്രയും തുക ലഭിച്ചത്.

സമാഹരിച്ച തുക ജില്ലതിരിച്ച്‌ പ്രസ്താവനയിൽ അറിയിച്ചിട്ടുമുണ്ട്:

1. കാസര്‍കോഡ്‌ – 1,25,19,688
2. കണ്ണൂര്‍ – 6,39,69,320
3. വയനാട്‌ – 10,00,000
4. കോഴിക്കോട്‌ – 1,26,00,000
5. മലപ്പുറം – 1,20,00,000
6. പാലക്കാട്‌ – 1,37,44,397
7. തൃശ്ശൂര്‍ – 65,00,000
8. കോട്ടയം – 44,00,000
9. കൊല്ലം – 1,51,00,000
10. തിരുവനന്തപുരം – 2,25,40,535

ആകെ – 16,43,73,940

ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും എന്നും പ്രസ്താവനയിൽ പറഞ്ഞു.

ഫണ്ട്‌ നല്‍കി സഹായിച്ച മുഴുവന്‍ ആളുകളേയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ നന്ദി അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News