കേരളത്തിന് വേണ്ടി തെരുവിലിറങ്ങി യെച്ചൂരിയും ബൃന്ദാ കാരാട്ടും; സിപിഎെഎം പിബി കേരളത്തിനായി ഫണ്ട് ശേഖരണം നടത്തി

കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ടും ദില്ലിയിലെ വഴിയോരങ്ങളില്‍ ഇറങ്ങി.

ദുരന്ത ബാധിതരെ സഹായിക്കാന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത ഫണ്ട് പിരിവിനാണ് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ നേരിട്ട് രംഗത്ത് ഇറങ്ങിയത്.

കച്ചവടക്കരും വഴിയാത്രക്കാരും കഴിയുന്ന തുക സംഭാവന നല്‍കി.

കടയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായി കണ്ട സീതാറാം യെച്ചൂരിയേയും ബൃന്ദാകാരാട്ടിനേയും കച്ചവടക്കാരാരും നിരാശരാക്കിയില്ല.

കേരളത്തിന്റെ ദുരന്താവസ്ഥ നേരത്തെ മനസിലാക്കിയവര്‍ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത ദുരന്ത ബാധിത ഫണ്ടിലേയ്ക്ക് തങ്ങളാലാകും വിധം സംഭാവനയായി നല്‍കി.

ദുരന്തത്തിന്റെ വ്യാപ്ത്തി വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ദേഹത്തണിഞ്ഞാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോയംഗം ബൃന്ദാകാരാട്ടും നടന്നത്.

കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച് തുക അപര്യാപ്തമാണന്ന് വ്യക്തമാക്കിയ സീതാറാം യെച്ചൂരി കൂടൂതല്‍ സഹായം കേന്ദ്രം നല്‍കുമെന്ന് പ്രതിക്ഷിക്കുന്നതായി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here