കേരളത്തിന് കൈത്താങ്ങായി ബാംഗ്ലൂരില്‍ മലയാളി ഫോട്ടോഗ്രാഫര്‍ന്മാരുടെ ഫോട്ടോ പ്രദര്‍ശനം

മലയാളി ഫോട്ടോഗ്രാഫര്‍ന്മാരുടെ ബാംഗ്ലൂരില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ദുരിത മുഖത്തിന് കൈത്താങ്ങാവുന്നു.

പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം പൂര്‍ണ്ണമായും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൈമാറുന്നത്.

മഴയെ പ്രണയിക്കുന്ന കോഴിക്കോട്ടെ ഫോട്ടോഗ്രാഫര്‍ന്മാരുടെ കൂട്ടായ്മയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഡൊമനിക് സെബാസ്റ്റ്യന്‍, രമേഷ് കോട്ടൂളി, കെ.എസ്.പ്രവീണ്‍ കുമാര്‍, വേണുഗോപാല്‍, റസല്‍ ഷാഹുല്‍ എന്നിവരുടെ ചിത്രങ്ങളാണ് ‘ Come Rain or Shine ‘ എന്ന പ്രദര്‍ശനത്തിലുള്ളത്.

ബാംഗ്ലൂര്‍ ആര്‍ട്ട്‌വില്‍ ആര്‍ട്ട് കഫേയില്‍ കഴിഞ്ഞ 17-ന് ആരംഭിച്ചഫോട്ടോ പ്രദര്‍ശനം കാണാനും ചിത്രങ്ങള്‍ വാങ്ങാനുമായി നിരവധി കലാസ്‌നേഹികളാണ് ദിനംപ്രതി എത്തുന്നത്. ആഗസ്റ്റ് 31 വരെയാണ് പ്രദർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News