പുതുകേരള സൃഷ്ടിക്ക് യുവജനത; എറണാകുളം ജില്ലയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

എറണാകുളം ജില്ലയിൽ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വെള്ളപ്പൊക്കം ബാധിച്ച ആലുവ, പറവൂർ ഭാഗങ്ങളിലെ വീടുകളിലാണ് കണ്ണൂർ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ ശുചീകരണത്തിനിറങ്ങിയത്‌.

വെള്ളം ഇറങ്ങിയതോടെ ചെളി നിറഞ്ഞ അവസ്ഥയിലാണു എറണാകുളം ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ. ആലുവ പറവൂർ എന്നിവിടങ്ങളിലാണു കൂടുതലും പ്രളയം നാശം വിതച്ചത്‌.

ഇവിടങ്ങളിലുള്ള വീടുകൾ, സ്ഥാപനങ്ങൾ പാതകൾ എന്നിവ ശുചിയാക്കാനാണു ഡി.വൈ.എഫ്‌.ഐ. പ്രവർത്തകർ മുന്നിട്ടിറങ്ങിയത്‌.

ജനപ്രതിനിധികളായ എം. സ്വരാജും എ.എൻ.ഷംസീറും ഇവർക്കൊപ്പം രംഗത്തെത്തി.
പ്രളയം വലിയ തോതിൽ നാശം സൃഷ്ടിക്കാത്ത കണ്ണൂർ, പാലക്കാട്‌, കാസർഗോഡ്‌ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണു ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയത്‌.

ഇവർക്ക്‌ വേണ്ട മാസ്ക്കുകൾ, ഗ്ലൗസുകൾ, അണുനാശിനികൾ, പ്രതിരോധ മരുന്നുകൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും സംഘടന ലഭ്യമാക്കി.

നാളേയും ശുചീകരണ പ്രവർത്തനം തുടരുമെന്ന് ഡി.വൈ.എഫ്‌.ഐ. ഭാരവാഹികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News