പ്രളയ ദുരന്തം: സാന്ത്വനത്തിനു വിദഗ്ധരുടെ പ്രവാഹം; ഒറ്റ ദിവസം കൊണ്ട് തയ്യാറായത് 3200 പ്രൊഫഷണലുകള്‍

തിരുവനന്തപുരം: ദുരന്തംവിതച്ച പ്രദേശങ്ങളില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 3200 ഓളം പ്രൊഫഷണലുകള്‍ അടങ്ങുന്ന സാന്ത്വന സംഘം വെള്ളിയാഴ്ച മുതല്‍ രംഗത്തിറങ്ങും.

ആരോഗ്യവും സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എം.എസ്. ഡബ്ല്യു മനശാസ്ത്രം, കൗണ്‍സിലിംഗ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകള്‍ കഴിഞ്ഞ വരാണ് ഇതിനായി സന്നദ്ധരായി മുന്നോട്ടു വന്നതെന്നും മന്ത്രി പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായവരില്‍ നിന്നും വനിതാ ശിശു വികസന വകുപ്പ് നവമാധ്യമങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ദിവസം കൊണ്ട് തന്നെ 3200 ഓളം പ്രൊഫഷണലുകള്‍ മുന്നോട്ടു വന്നു. ദുരന്തം വിതച്ച സ്ഥലങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള ആത്മഹത്യകള്‍, തീര്‍ത്തും ദുര്‍ബലരായവര്‍ക്കിടയില്‍ നടക്കാന്‍ സാധ്യതയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവ തടയലും ദുരന്താനന്തര സാന്ത്വന ചികിത്സ, നഷ്ട്‌പെട്ട രേഖകള്‍ പുന:സംഘടിപ്പിക്കാനുള്ള സഹായം തുടങ്ങി കാര്യങ്ങള്‍ ഈ സാന്ത്വന സംഘം വഴി ഏകോപിപിക്കുകയാണ് വകുപ്പിന്റെ ഉദ്ദേശം.

ബംങ്കളൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് നൂറോ സയന്‍സ് ആണ് പ്രസ്തുത പദ്ധതിക്കായ് സാന്ത്വന സംഘത്തിന് ആവശ്യമായ അവബോധവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുക.

ദുരന്തത്തിനിരയായ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് സന്നദ്ധ പ്രവര്‍ത്തകരായ പ്രൊഫഷണലുകള്‍ സഹായവുമായ് പ്രവര്‍ത്തിക്കുക.

പരിശീലനം നല്കുവനായും പ്രവര്‍ത്തനത്തില്‍ പങ്കുചേരുവാനായും ബംങ്കളൂരിലെ നിംഹാന്‍സ് സൈക്ക്യാട്രിക്ക് സേഷ്യല്‍വര്‍ക്ക് വിഭാഗത്തില്‍നിന്നും ഓരോ സംഘം അതാതു ജില്ലയില്‍ വ്യാഴാഴ്ച രാവിലെ എത്തും .

അതാതു ജില്ലയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍ പദ്ധതി ഏകോപിപ്പിക്കും. നിലവിലുള്ള സാമൂഹ്യ മന:ശാസ്ത്ര ഇടപെടല്‍ സംവിധാനമായ കാവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സന്നദ്ധ സംഘടനകളുടെ സഹായവും പദ്ധതിക്കായി തേടും.

ഓരോ ജില്ലയ്ക്കും 76,000 രൂപ വീതം വകുപ്പില്‍ നിന്നും ഇതിനായി അനുവദിച്ചിട്ടുണ്ട്. താഴെ പറയുന്ന കാര്യങ്ങളില്‍ ഊന്നികൊണ്ടയിരിക്കും സാന്ത്വന സംഘങ്ങള്‍ പ്രവര്‍ത്തിക്കുക

1. ദുരന്തം മുന്നില്‍ കണ്ടവര്‍ക്കുള്ള സാന്ത്വനം
2. ആത്മഹത്യ പ്രതിരോധം
3. നഷ്ട്ടപെട്ട രേഖകള്‍ സംഘടിപിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
4. സ്ത്രീകള്‍ക്കുള്ള സാമൂഹ്യ-മനശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
5. കുട്ടികള്‍ക്കുള്ള-സാമൂഹ്യ-മനശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
6. മനുഷ്യക്കടത്ത് പ്രതിരോധം

വികസിത രാജ്യങ്ങളില്‍ ഓരോ ദുരന്തത്തിനു ശേഷവും വിശദമായ പോസ്റ്റ് ട്രോമാറ്റിക്ക് കൗണ്‍സിലിംഗും അനുബന്ധ ഇടപെടലുകളും നടക്കാറുണ്ട്.

ഇതേ മാതൃകയില്‍ ഭാവിയിലും ഇടപെടനായി സംഘങ്ങളെ രൂപീകരിക്കുക എന്നത് കൂടിയാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News