നവകേരള സൃഷ്ടിക്ക് റിലയന്‍ ഫൗണ്ടേഷന്‍റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയൊന്ന് കോടി രൂപ

കൊച്ചി: സംസ്ഥാനത്തു പ്രളയക്കെടുതിയിൽ പെട്ടവർക്ക് ആശ്വാസവുമായി റിലയൻസ് ഫൌണ്ടേഷൻ. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കായി റിലയൻസ് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ പ്രഖ്യാപിച്ചു.

ഇതോടൊപ്പം പ്രളയക്കെടുതിബാധിതരെ രക്ഷപ്പെടുത്തുക, അവർക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീർഘ കാല പദ്ധതിയും റിലയൻസ് ഫൌണ്ടേഷൻ ആവിഷ്കരിക്കും.

നിലവിൽ സംസ്ഥാനത്തു വിവിധ പ്രളയ മേഖലകളിൽ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയൻസ് ഇൻഡസ്ട്രിസ്സും, റിലയൻസ് ഫൌണ്ടേഷനും.

റിലയൻസ് റീടെയ്ല്‍ വഴി 50,000 പേര്‍ പാര്‍ക്കുന്ന 160 ഓളം ദുരിതാശ്വസകെന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലുകോസും, സാനിറ്ററി നാപ്കിന്സും എത്തിച്ചു കഴിഞ്ഞു.

2.6 MT ആവശ്യ സാധനങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാറിന് എല്പ്പിച്ചുകഴിഞ്ഞു. 7.5 ലക്ഷം യുണിറ്റ് വസ്ത്രങ്ങളും 1.5 ജോഡി ചെരുപ്പുകളും, ഭക്ഷ്യ സാധനങ്ങളും ഇതിനോടക്കം വിതരണത്തിനായി സജ്ജികരിച്ചു കഴിഞ്ഞു.

ഏകദേശം 50 കോടി രൂപയുടെ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികളാണ് സമാഹാരിചിട്ടുള്ളത്.

“ഒരു ഉത്തരവാദിത്തപ്പെട്ട കോർപ്പറേറ്റ് ഫൌണ്ടേഷൻ എന്ന നിലക്ക് റിലയൻസ് ഫൌണ്ടേഷന്റെ കടമയും ജോലിയുമാണ് കേരളത്തിലെ പ്രളയത്തിലകപ്പെട്ട സഹോദരി സഹോരന്മാരുടെ കഷ്ടതകൾക്കൊപ്പം നിന്ന് അവരുടെ രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ സജീവമായി പിന്തുണക്കുകയാണ് തങ്ങൾ” റിലയൻസ് ഫൌണ്ടേഷൻ പ്രസിഡന്റ് നിത എം അംബാനി പറഞ്ഞു.

“രാജ്യത്തു ഏതൊരു ദുരന്തമുണ്ടായാലും റിലയൻസ് പ്രസ്ഥാനവും രക്ഷാ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ തന്നെയുണ്ടാകും.

2013ൽ ഉത്തരാഖണ്ഡിൽ സംഭവിച്ച ഭൂകമ്പ പ്രളയ കെടുതിയിൽ റിലയൻസ് അതിന്റെ നൂറുകണക്കിന് ജീവനക്കാരെയാണ് പ്രളയ കെടുതികൾ നേരിടാൻ പരിശീലിപ്പിച്ചു ഹ്രസ്വ, ഇടത്തര ദീർഘ കാല രക്ഷാ പ്രവർത്തന പദ്ധതികൾ നടപ്പാക്കിയത്.

2014 ലെ ജമ്മു കശ്മീർ പ്രളയം, 2015ൽ നേപ്പാളിലുണ്ടായ ഭൂചലനം, 2015ൽ തമിഴ്നാട്ടിലും ഗുജറാത്തിലുമുണ്ടായ പ്രളയം, 2016ൽ മഹാരാഷ്ട്രയിലെ മറാത്തവാഡയിലുണ്ടായ വരൾച്ച എന്നിവിടങ്ങളിലൊക്കെ റിലയൻസ് ഫൌണ്ടേഷൻ മുഴുനീള സേവന രംഗത്തുണ്ടായിരുന്നു.

കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജന ജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൌണ്ടേഷൻ കേരളത്തിനൊപ്പമുണ്ടാകും” നിതാ അംബാനി കൂട്ടിച്ചേർത്തു.

ഇതിനു പുറമെ സംസ്ഥാനത്തു പ്രളയക്കെടുതിയിൽ തകർന്ന സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കണക്കുകൾ ശേഖരിച്ചു വരികയാണ് ഫൌണ്ടേഷൻ.

തിരഞ്ഞെടുക്കപ്പെട്ട തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യും.

തകർന്ന സ്കൂളുകൾ, കോളേജുകൾ, റോഡുകൾ എന്നിവ പുനർനിർമ്മിക്കുവാൻ വേണ്ട നിർമാണ സാമഗ്രികൾ ഫൌണ്ടേഷൻ വിതരണം ചെയ്യും.

നിര്മാണപ്രവർത്തനങ്ങൾക്കു വേണ്ട മേസ്തിരിമാർ, തടിപ്പണിക്കാർ, ഇലക്ട്രീഷ്യന്മാർ എന്നിവരെ റിലയൻസ് ഇന്ഡസ്ട്രിസിൻറെ കോൺട്രാക്ടർമാർ വഴി വിട്ടു കൊടുക്കും.

വീടുകളിൽ വെള്ളം കയറിയ നശിച്ച ഗൃഹോപകരണങ്ങൾ സൗജന്യമായി നന്നാക്കി നൽകാൻ റിലയൻസ് ഡിജിറ്റലിന്റെ മേൽനോട്ടത്തിൽ റിപ്പയർ ക്ലിനിക്കുകൾ ആരംഭിക്കും.

കേരളത്തിലങ്ങോളമിങ്ങോളം തടസ്സമില്ലാതെ ഫോൺ ബന്ധത്തിനായി റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഡാറ്റ ഉൾപ്പെടെ 7 ദിവസത്തെ സൗജന്യ വോയ്‌സ് പാക്ക് നൽകുന്നുണ്ട്.

പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു ജില്ലകളിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കും.

ഡോക്ടർമാരുടയും പാര മെഡിഡിക്കൽ ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കും. ജില്ലാ സർക്കാർ ആശുപത്രികൾക്ക് വേണ്ട മരുന്നിനങ്ങൾ വിതരണം ചെയ്‌യും.

കന്നുകാലികൾക്കു വേണ്ടിയുള്ള ഭക്ഷണവും ചികിത്സയും ഉറപ്പാക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here