പ്രളയക്കെടുതി; യുഎഇ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തടസം; കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ വാദാഗ്നം ചെയ്ത് 700 കോടി രൂപ കേരളത്തിന് ലഭിക്കുന്നതിന് തടസമെന്ന് സൂചന.

തുക സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പ്.മോദി സര്‍ക്കാരിന് അന്തിമ തീരുമാനം നിര്‍ണ്ണായകമാകും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2005 മുതല്‍ വിദേശ സഹായം ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കാന്‍ ചട്ടമില്ലെന്ന് ചൂണ്ടികാട്ടിയാണ് കേരളത്തിനുള്ള 700 കോടിയുടെ യു.എ.ഇ സഹായത്തെ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കാന്‍ ഒരുങ്ങുന്നത്.

പ്രധാനമന്ത്രി അടക്കമുള്ളവരുമായി യു.എ.ഇ ഭരണാധികാരി സംസാരിച്ച ശേഷമാണ് സഹായ ധനം വാഗ്ദാനം ചെയ്തത്.

എന്നാല്‍ യു.എന്‍.അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം കേരളത്തിന് ലഭിക്കുന്നതിന് തടസം നിന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് യു.എ.ഇ നീക്കത്തോടും സ്വീകരിക്കുന്നത്.

2005ന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്ന് വാദവും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നു.

ഉത്തരാഖണ്ഡ് പ്രളയ സമയത്ത് അമേരിക്കന്‍ സഹായം ഇന്ത്യ നിരാകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിന് ലഭിക്കുന്ന യു.എ.ഇ സഹായം നിരാകരിക്കാനാകും കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണാകമാണ്.അതേ സമയം വന്‍തുക സംഭാവനയ്ക്ക് പകരം വായ്പയായി സ്വീകരിക്കുന്നത് തടസമുണ്ടാകില്ല.

ഉത്തരാഖണഡിലെ പ്രളയ സമയത്ത് കേന്ദ്ര നല്‍കിയ ഏഴായിരം കോടിയുടെ സാമ്പത്തിക സഹായത്തില്‍ 3000യിരം കോടി രൂപ വിദേശ വായ്പയായിരുന്നു.

അമേരിക്കന്‍ അബാസിഡര്‍ വ്യക്തിഗത സംഭാവനയായി അമേരിക്കന്‍ സഹായം കൈമാറുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ വ്യക്തിഗത സംഭാവനയായോ സന്നദ്ധ സംഘടനകള്‍ വഴിയായോ സ്വീകരിക്കാന്‍ കേരളത്തിന് കഴിയും. പക്ഷെ ഇക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

രാഷ്ട്രിയപരമായ കാരണങ്ങളാല്‍ കേരളത്തിന് ലഭിക്കുന്ന സംഭാവനകള്‍ തടയാനുള്ള നീക്കം ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനുള്ള സാധ്യത രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.hdj

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News