കേരളത്തിന് കൂടുതല്‍ സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് യെച്ചൂരിയുടെ കത്ത്

കേരളത്തിന് കൂടുതള്‍ ധനസഹായം ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

രണ്ടായിരം കോടി രൂപ അടിയന്തര ധനസഹായമായി കേരളത്തിന് അനുവദിക്കണം.ഐക്യരാഷ്ട്ര സഭ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം കേരളത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സീതാറാം യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസം നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചത്.

അഞ്ഞൂറ് കോടിയുടെ കേന്ദ്ര സഹായം അപര്യാപ്തമാണന്ന് അറിയിച്ച യെച്ചൂരി യു.എന്‍ അടക്കമുള്ള വിദേശ ഏജന്‍സികളുടെ സഹായം കേരളത്തിന് ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ വീട് നിര്‍മ്മാണത്തിന് സഹായം നല്‍കണം. ഇതിനായി ഫണ്ട് അനുവദിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News