ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശ കേന്ദ്രം ആരംഭിക്കും

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശ കേന്ദ്രം ആരംഭിക്കാന്‍ കേന്ദ്ര ഭൗമ മന്ത്രാലയത്തിന്റെ തീരുമാനം. ഒരുമാസത്തിനകം തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശ കേന്ദ്രം ആരംഭിക്കാനാണ് തീരുമാനം.

കേരള കര്‍ണാടക തീരത്ത്  കാലാവസ്ഥ വ്യതിയാനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്ത് ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശ കേന്ദ്രങ്ങള്‍ ഉള്ളത്.

ജാഗ്രതാ നിര്‍ദേശ കേന്ദ്രം കൂടാതെ മംഗലാപുരത്ത് സി ബാന്‍ഡ് ഡോപ്ലര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കാനും കേന്ദ്ര ഭൗമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

വടക്കാന്‍ ജില്ലകളിലെ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും ഇത് കൂടുതല്‍ സഹായകരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News