നന്ദി പറയാന്‍ ഭാഷ വേണ്ട; ഈ ആശ്ലേഷം തന്നെ ധാരാളം; പ്രളയഭൂമിയില്‍ നിന്ന് ഒരു സ്നേഹക്കാ‍ഴ്ച്ച

വെള്ളപ്പൊക്കത്തില്‍ ഒ‍ഴുകിപ്പോയിക്കൊണ്ടിരുന്ന തന്‍റെ ജീവന്‍ രക്ഷപ്പെടുത്തിയ പഞ്ചാബി മാധ്യമ പ്രവര്‍ത്തകനോട് നന്ദി പറയാന്‍ അയാള്‍ക്ക് ഭാഷയില്ല. രക്ഷപ്പെട്ടവന് പഞ്ചാബിയോ രക്ഷപ്പെടുത്തിയവന് മലയാളമോ അറിയില്ല.

എന്നാല്‍ നന്ദി പറയാന്‍ ഭാഷ വേണ്ടെന്ന് ഈ ചിത്രം പറയും. ജീവന്‍ രക്ഷിച്ച സിഖുകാരനായ മാധ്യമപ്രവര്‍ത്തകനെ കെട്ടിപ്പിടിച്ചൊരു മനുഷ്യനില്‍ അയാളുടെ നന്ദിയും കടപ്പാടുമെല്ലാം നിറഞ്ഞു നില്‍ക്കുന്നു.

കേരളത്തിലെ പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ഒരു മനുഷ്യന്‍ ഒഴുകിപ്പോകുന്നത് സിഖുകാരനായ റിപ്പോര്‍ട്ടര്‍ കണ്ടത്. ഒഴുക്കില്‍ നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചച്ച റിപ്പോര്‍ട്ടറെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുന്ന മലയാളിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ആരെണെന്നോ ചിത്രത്തിന്‍റെ മറ്റ് വിശദാംശങ്ങളോ പുറത്ത് വന്നിട്ടില്ല. കേരളത്തിലെ പ്രളയ ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പഞ്ചാബ് ജേര്‍ണലിസ്റ്റിനെ നാട്ടുകാരനായൊരാള്‍ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു എന്ന അടിക്കുറിപ്പോടെ ഹതീന്ദര്‍ സിങ് എന്ന സിഖുകാരനാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. തുടര്‍ന്ന് ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News