പ്രളയക്കെടുതി; ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കി

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതി ഈ മാസം 28 വരെ വിലക്കി .
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് വിലക്ക്.

സർക്കാരിനും പോലീസിനും വനംവകുപ്പിനും ദേവസ്വം ബോർഡിനുമാണ് കോടതി നിർദേശം നൽകിയത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെ അറിയിക്കണമെന്നും കോടതി ഉത്തരവിലുണ്ട് .

ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ അടിയന്തിര റിപ്പോർട്ടാണ് ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് പരിഗണിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News