നോട്ടിങ്ഹാം ടെസ്റ്റ്: ഇന്ത്യ ജയത്തിനരികെ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ തിരിച്ച് വരവ്. നോട്ടിംങ്ഹാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെയാണ് . ജയിക്കാന്‍ കളിയുടെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ഒരു വിക്കറ്റ് വീ‍ഴ്ത്തിയാല്‍ മതി.

525 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ് .

5 വിക്കറ്റ് വീ‍ഴ്ത്തിയ ജംസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 106 റണ്‍സെടുത്ത ജോസ് ബട്ട്ലറിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിന്‍രെ നട്ടെല്ല്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 329 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 352 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News