പ്രളയം ദുരന്തം നേരിടുന്ന കേരളത്തിന് സൗജന്യ റേഷന്‍ ഇല്ലന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ബാധിതരെ സഹായിക്കാന്‍ നല്കിയ അരിയ്ക്ക് 233 കോടി രൂപ നല്‍കണമെന്ന് അറിയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാനത്ത് കത്തയച്ചു. തുക നല്‍കിയില്ലെങ്കില്‍ കേരളത്തിന് പ്രഖ്യാപിച്ച ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പിടിക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം.
പ്രളയ ദുരന്തം നേരിടാന്‍ ഒരു ലക്ഷത്തി പതിനൊന്നായിരം മെട്രിക് ടണ്‍ അരി നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.പക്ഷെ കേന്ദ്ര സര്‍ക്കാര്‍ 89,549 മെട്രിക് ടണ്‍ അരി മാത്രം അനുവദിച്ചു. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സൗജന്യ റേഷന്‍ നല്‍കണം.
എന്നാല്‍ കേരളത്തിന് അനുവദിച്ച് അരി സൗജന്യമല്ലെന്ന് അറിയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യവകുപ്പിന് കത്തയച്ചു. ദുരന്ത സമയത്ത് അനുവദിച്ച് അരിയ്ക്ക് വിപണി വിലയായ 25 രൂപ ഒരു കിലോ അരിയ്ക്ക് നല്‍കണം. ഇത് പ്രകാരം 233 കോടി രൂപ കേരളം നല്‍കണം.
തുക നല്‍കിയില്ലെങ്കില്‍ ഭക്ഷ്യഭദ്രത നിയമത്തിലെ എല്ലാ അനൂകൂല്യങ്ങളില്‍ നിന്നും കേരളത്തെ ഒഴിവാക്കും. കൂടാതെ ദുരന്തം നേരിടാന്‍ കേന്ദ്രം അനുവദിച്ച ഫണ്ടില്‍ നിന്നും അരിയുടെ വില ഈടാക്കുമെന്ന ഭീഷണിയുമുണ്ട്.
ദുരന്തത്തിന് പിന്നാലെ വന്‍ സാമ്പത്തിക ബാധ്യത കൂടി കേരളത്തിന് മേല്‍ കെട്ടിവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അതേ സമയം സംഭവം വിവാദമായതോടെ അരി സൗജന്യമായി നല്‍കുമെന്ന വിശദീകരണവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാന് രംഗത്ത് എത്തി.
എന്നാല്‍ നിലവില്‍ നല്‍കിയിരിക്കുന്ന ഉത്തരവ് പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here