സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു .പള്ളികളിൽ പ്രതെയ്ക പ്രാർത്ഥന നടന്നു .പ്രളയം വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴുവാക്കിയാണ് ഇത്തവണത്തെ ആഘോഷം

പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുമായാണ് വിശ്വാസികളുടെ ഈദ് ആഘോഷം.മലബാറിലെ പള്ളികളിൽ പെരുന്നാൾ നിസ്ക്കാരം നടന്നു.100 കണക്കിന് വിസ്വാസികൾ ആണ് പങ്കെടുത്തത്.പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈദ് ഗാഹ് ഉൾപ്പെടെ ഉള്ളവ ഒഴുവാക്കിയിരുന്നു .

തിരുവനന്തപുരത്ത് നടന്ന ബലിപെരുന്നാൾ പ്രാർത്ഥനചടങ്ങിന് പാളയം ഇമാം സുഹൈബ് മൗലവി നേതൃത്വം നൽകി.കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് സർക്കാരിന്റെ പ്രവർത്തനത്തിനൊപ്പം നിൽക്കണമെന്ന് പാളയം ഇമാം സുഹൈബ് മൗലവി പറഞ്ഞു..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടന്നു.

മധ്യകേരളത്തിലെ വിവിധ മുസ്ലിം പള്ളികളിലും പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും നമസ്കാര ചടങ്ങുകളും നടന്നു.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലീം മതവിശ്വാസികളും അതാത് ക്യാമ്പുകളിൽ പ്രാർത്ഥനയിൽ മുഴുകി.

കോഴിക്കോട് പള്ളികളിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് സംഭാവന നൽകുന്നതും കാണാമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News