‘എന്റെ പുതുവസ്ത്രം ഇവർക്കായി; നമുക്കൊരുക്കാം ദുരിതബാധിതരെ’; പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് ഓണക്കോടി സമാഹരിച്ച് നല്‍കാനൊരുങ്ങി സിപിഐഎം

സംസ്ഥാനം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത മഹാപ്രളയ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ കൊല്ലം ജില്ലയിൽ സി.പി.ഐ(എം) നേതൃത്വത്തിൽ “എന്റെ പുതുവസ്ത്രം ഇവർക്കായി : നമുക്കൊരുക്കാം ദുരിതബാധിതരെ”എന്ന സന്ദേശവുമായി ഓണം‐ബക്രീദ്- ദിനങ്ങളിൽ ഓണക്കോടി സമാഹരിക്കും.

പ്രളയക്കെടുതി അനുഭവിച്ചവർക്ക്- താങ്ങും തണലുമായി സന്നദ്ധപ്രവർത്തനം നടത്തിവരുന്ന പാർട്ടി ഓളണ്ടിയർമാരുടെ നേതൃത്വത്തിൽ ആഗസ്റ്റ്- 22, 23 ബക്രീദ്-‐ഓണം ദിനങ്ങളിൽ വീടുകളും, കടകമ്പോളങ്ങളും സന്ദർശിക്കും.

കൊല്ലം ജില്ലയിലെ മൂവായിരം പാർട്ടി ഘടകങ്ങളിലെ പാർട്ടി അംഗങ്ങളും, അനുഭാവികളും, പാർട്ടി ബന്ധുക്കളും വസ്ത്രങൾ ശേഖരിക്കാൻ രംഗത്തിറങ്ങും.

ജില്ലയി അഞ്ച്- ലക്ഷം കുടുംബങ്ങളെ സന്ദർശിച്ച്- പുതുവസ്-ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ശേഖരിച്ച് ദുരന്തമുണ്ടായ സ്ഥലങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ സെക്രട്ടറി സുദേവൻ പറഞ്ഞു.

“എന്റെ പുതുവസ്-ത്രം എന്റെ കൂട്ടുകാരന് : എന്റെ പുതുവസ്-ത്രം എന്റെ കൂട്ടുകാരിക്ക്-” എന്ന പ്ലക്കാർഡുമേന്തി ബാലസംഘം പ്രവർത്തകരും പുതുവസ്-ത്രങ്ങൾ സംഭരിക്കാൻ ഉണ്ടാകും. സമാഹാര യജ്ഞത്തിന് കൊല്ലം ബിഷപ്പ് പോൾ മുല്ലശേരി ഓണകോടി നൽകി ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News